LiveTV

Live

Kerala

ബാബുവിനെ കൊന്നത് കേരളത്തില്‍ നിന്നുള്ള നാലംഗ ക്വട്ടേഷന്‍ സംഘം

ബാബുവിനെ കൊന്നത് കേരളത്തില്‍ നിന്നുള്ള നാലംഗ ക്വട്ടേഷന്‍ സംഘം
Summary
കൃത്യം നടത്തിയ ശേഷം അക്രമി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുളള കൃത്യമായ വിവരം പോലീസിന് ലഭിച്ചത്.

മാഹി പളളൂരില്‍ സി.പി.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത് കേരളത്തില്‍ നിന്നുളള നാലംഗ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. അറസ്റ്റിലായ ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് കൊലയാളി സംഘത്തെ രക്ഷപെടാന്‍ സഹായിച്ചത്. സംഘം സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ നിന്നെത്തിയ നാലംഗ ക്വട്ടേഷന്‍ സംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേക്ഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൃത്യം നടത്തിയ ശേഷം അക്രമി സംഘത്തെ രക്ഷപെടാന്‍ സഹായിച്ച മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുളള കൃത്യമായ വിവരം പോലീസിന് ലഭിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി സ്വാധീന മേഖലയില്‍ സംഘം ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൊലക്ക് ശേഷം സംഘം രക്ഷപ്പെടാനുപയോഗിച്ച വെളള മാരുതി സിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതിനിടെ അറസ്റ്റിലായ ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.