LiveTV

Live

Kerala

തിയേറ്റര്‍ പീഡനം; തിയേറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കി കേസെടുക്കണമെന്ന് ലിബര്‍ട്ടി ബഷീര്‍ 

തിയേറ്റര്‍ പീഡനം; തിയേറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കി കേസെടുക്കണമെന്ന് ലിബര്‍ട്ടി ബഷീര്‍ 
Summary
18ന് ഉണ്ടായ സംഭവം 26ന് മാത്രമാണ് ചൈല്‍ഡ് ലൈനിനെ അറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 

എടപ്പാളിൽ തിയറ്ററില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തീയറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കി കേസെടുക്കണമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ലിബർട്ടി ബഷീർ. കുട്ടി, പീഡനത്തിന് ഇരയായതിന്റെ ഉത്തരവാദിത്തം തീയറ്റര്‍ അധികൃതര്‍ക്ക് ആണ്, തുടക്കം മുതല്‍ ദൃശ്യങ്ങള്‍ സിസിടിവിയില്‍ തീയറ്റര്‍ അധികൃതര്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ തന്നെ ഇടപെട്ട് വിലക്കാതിരുന്നത് വലിയ വീഴ്ചയാണ്. 18ന് ഉണ്ടായ സംഭവം 26ന് മാത്രമാണ് ചൈല്‍ഡ് ലൈനിനെ അറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയേറ്ററുകള്‍ക്കുള്ളിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും മദ്യപാനവുമടക്കമുളളവയും തടയുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാനത്തെ 518 ഓളം തിയേറ്ററുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചത്. തിയേറ്റര്‍ മാനേജരുടെയോ ഉടമസ്ഥന്റയോ മുറിയില്‍ സ്ഥാപിച്ചിട്ടുളള മോണിറ്ററുകളിലൂടെ തീയ്യറ്ററിനുളളിലെ കാഴ്ചകള്‍ മുഴുവന്‍ സമയവും നിരീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവണം.

എന്നാല്‍ അപ്പോള്‍ തന്നെ അത് തടയാതിരുന്നതുകൊണ്ടാണ് രണ്ടര മണിക്കൂറിലധികം പെണ്‍കുട്ടി പീഡനത്തിനിരയായതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 18ന് നടന്ന പീഡനം 26നാണ് തിയ്യറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈനെ അറിയിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുക്കണമെന്നും ലിബര്ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.