LiveTV

Live

Kerala

ശ്രീധരൻ പിള്ളയുടെ വാഹന പ്രചാരണം തുടങ്ങി

ശ്രീധരൻ പിള്ളയുടെ വാഹന പ്രചാരണം തുടങ്ങി
Summary
സുരേഷ് ഗോപി എംപി വാഹന പ്രചാരണം ഉദ്ഘാടനം ചെയ്തു

എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ളയുടെ വാഹന പ്രചാരണം ആരംഭിച്ചു. സുരേഷ് ഗോപി എംപി വാഹന പ്രചാരണം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രതികരിക്കാൻ ചെങ്ങന്നൂരുകാർക്ക് അവസരം ലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെൺമണി പൊയ്ക മുക്കിൽ നിന്നുമാണ് എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരൻപിള്ളയുടെ വാഹന പ്രചാരണം ആരംഭിച്ചത്. ഉദ്ഘാടകൻ സുരേഷ് ഗോപി എത്തിയപ്പോൾ പ്രവർത്തകർ ആവേശത്തിലായി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സുരേഷ് ഗോപി ചെങ്ങന്നൂർ തിരുത്തലിന് മാതൃകയാവണമെന്നും പറഞ്ഞു.

മണ്ഡലത്തിന്‍റെ വികസനം ആണ് ലക്ഷ്യമെന്ന് പറഞ്ഞ ശ്രീധരൻപിള്ള എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എല്‍ഡിഎഫും യുഡിഎഫും നേരത്തെ വാഹന പ്രചരണം ആരംഭിച്ചിരുന്നു. എന്‍ഡിഎ കൂടി വാഹന പ്രചാരണം ആരംഭിച്ചതോടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പാവേശം ഇരട്ടിയായി.