LiveTV

Live

Kerala

മട്ടന്നൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ഇനി അഭിഭാഷക

മട്ടന്നൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ഇനി അഭിഭാഷക
Summary
'പീഡിപ്പിച്ചവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ'

മട്ടന്നൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി ഇന്ന് മുതല്‍ ഇരയല്ല, ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കെല്‍പ്പുളള അഭിഭാഷകയാണ്. പിതാവും കൂട്ടുകാരും ചേര്‍ന്ന് ഇല്ലാതാക്കിയ ബാല്യത്തില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് കൊണ്ടാണിവള്‍ നിയമബിരുദം നേടിയെടുത്തത്. ഇന്ന് കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് അഭിഭാഷകയായി സനദ് എടുത്തത്.

പീഡനങ്ങളുടെ ദുരിതകാലം കടന്ന് ആ പെണ്‍കുട്ടി ഇപ്പോള്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയിരിക്കുന്നു. കണ്ണൂരിലെ മട്ടന്നൂര്‍ എന്ന സ്ഥലത്തിന്റെ പേര് കൂട്ടിച്ചേര്‍ത്തായിരുന്നു ഇതുവരെയും ഇവളെ കുറിച്ച് പറയുകയും എഴുതുകയും ചെയ്തിരുന്നത്. ഒമ്പതാം ക്ലാസ്സില്‍വച്ച് മുറിഞ്ഞുപോയ പഠനം അവള്‍ വാശിയോടെ വീണ്ടെടുത്തു. പതിനാലാം വയസില്‍ പിതാവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗത്തിനിരക്കിയിതാണിവളെ. ബലാല്‍സംഗക്കേസിലെ ഇരകള്‍ എന്തിന് സ്വയം മറഞ്ഞിരിക്കണമെന്ന് ഈ പെണ്‍കുട്ടി ചോദിക്കുന്നു.

പീഡിപ്പിച്ചവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ. എന്ന് ആ പെണ്‍കുട്ടി ചോദിക്കുന്നുണ്ടെങ്കിലും നിയമത്തിന്റെ പരമിതി മൂലം ഞങ്ങള്‍ അവളുടെ പേര് മറച്ചുവെയ്ക്കുന്നു. അവള്‍ അഭിഭാഷകയായത് നീതിയുടെ വഴിയേ നടക്കാനാണ്.