LiveTV

Live

Kerala

മലപ്പുറത്ത് സിനിമാ തിയറ്ററിലെ പീഡനം; പൊലീസ് കേസെടുത്തു 

മലപ്പുറത്ത് സിനിമാ തിയറ്ററിലെ പീഡനം; പൊലീസ് കേസെടുത്തു 
Summary
പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പൊലീസുകാര്‍ക്കെതിരായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു.

മലപ്പുറം എടപ്പാളിലെ സിനിമാ തിയറ്ററില്‍ വെച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ കസ്റ്റഡിയില്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ചങ്ങരംകുളം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതില്‍ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി ഉത്തരവിട്ടു.

ഏപ്രില്‍ 18ന് എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് കസ്റ്റഡിയിലായത്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഷൊര്‍ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി.

പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പൊലീസുകാര്‍ക്കെതിരായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കേസ് വൈകിപ്പിച്ചതില്‍ ഡിവൈഎസ്പിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിസിടിവി യില്‍ പതിഞ്ഞ പീഡന ദൃശ്യങ്ങള്‍ സഹിതം തിയറ്റര്‍ ഉടമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്.