LiveTV

Live

Kerala

മൊബൈല്‍ ആപ്പ് 'എന്‍ട്രി'ക്ക് സ്വീകാര്യതയേറുന്നു

മൊബൈല്‍ ആപ്പ് 'എന്‍ട്രി'ക്ക് സ്വീകാര്യതയേറുന്നു
Summary
മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി യുവസംരംഭകര്‍ തുടങ്ങിയ മൊബൈല്‍ ആപ്പിന്‍റെ ഉപയോക്താക്കളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. എന്‍ട്രി എന്ന മൊബൈല്‍ ആപ്പാണ്

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി യുവസംരംഭകര്‍ തുടങ്ങിയ മൊബൈല്‍ ആപ്പിന്‍റെ ഉപയോക്താക്കളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. എന്‍ട്രി എന്ന മൊബൈല്‍ ആപ്പാണ് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകര്യത നേടുന്നത്.

2015ലാണ് എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ഥികളായ ഹിസാമുദ്ധീനും രാഹുല്‍ രമേശും ചേര്‍ന്ന് എന്‍ട്രി എന്ന മൊബൈല്‍ ആപ്പ് തുടങ്ങിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മത്സരപ്പരീക്ഷകള്‍ക്കായുള്ള പരിശീലനം ഓണ്‍ലൈനായിത്തന്നെ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

ഓരോ ഉദ്യോഗാര്‍ഥിയുടെയും ശക്തി ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കിയുള്ള പരിശീലന രീതിയാണ് ആപ്പിലുള്ളത്. 2017ല്‍ നടന്ന എല്‍ഡിസി പരീക്ഷയില്‍ ആദ്യ 100 റാങ്കിലെത്തിയവരില്‍ 22 പേര്‍ എന്‍ട്രിയുടെ സ്ഥിരം ഉപയോക്താക്കളാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഉടന്‍ കോഴ്സുകള്‍ തുടങ്ങുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗൂഗിളിന്‍റേതും ഫേസ്ബുക്കിന്‍റേതുമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങളും എന്‍ട്രി നേടിക്കഴിഞ്ഞു.