LiveTV

Live

Kerala

ഓട്ടിസത്തെ മറികടന്ന് കവിത കുറിക്കുന്ന അമാന്‍

ഓട്ടിസത്തെ മറികടന്ന് കവിത കുറിക്കുന്ന അമാന്‍
Summary
കവിതയിലൂടെയാണ് ചുറ്റുമുളളതിനോട് അമാന്‍ പ്രതികരിക്കുന്നത്

ഭിന്നശേഷിയില്‍ നിന്ന് വിരിഞ്ഞ ഒരു പിടി കവിതകളാണ് അമാനെന്ന കൊച്ചുമിടുക്കനെ വ്യത്യസ്തനാക്കുന്നത്. കവിതയിലൂടെയാണ് ചുറ്റുമുളളതിനോട് അമാന്‍ പ്രതികരിക്കുന്നത്. ജീവിതത്തില്‍ ശുഭപ്രതീക്ഷ കൈവിടാത്ത അമാന്‍റെ വിശേഷം കാണാം.

അതെ നാം കാണുന്ന സ്വപ്നങ്ങളാണ് നമ്മളാരാണെന്ന് നിര്‍ണയിക്കുന്നതിനുളള വഴിവെളിച്ചമാകുന്നത്. ആലുവ സ്വദേശി ഷമീറിന്റെയും നസീറയുടെയും മകനാണ് അമാൻ. ഓട്ടിസം ബാധിച്ച അമാനെ മൂന്നാം വയസ്സിലാണ് കളമശേരിയിലെ അൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്ററിലെത്തിക്കുന്നത്. പ്രിന്റിങ് പ്രസ് നടത്തുന്ന ഷമീര്‍ തന്നെയാണ് മകന്റെ കവിതകള്‍ പുസ്തകരൂപത്തിലാക്കിയത്. ഓട്ടിസം എന്നത് ദൈവത്തിന്റെ വികൃതിയെന്നാണ് അമാന്റെ പക്ഷം. ഒപ്പം അമ്മയുടെ ഏറ്റവും വലിയ വേദനയും.