LiveTV

Live

Kerala

കെഎസ്ആര്‍ടിസി സ്‌കാനിയ ഓരോ മാസവും നഷ്ടം 10 ലക്ഷം രൂപ

കെഎസ്ആര്‍ടിസി സ്‌കാനിയ ഓരോ മാസവും നഷ്ടം 10 ലക്ഷം രൂപ
Summary
സ്‌കാനിയ ബസ് സര്‍വീസില്‍ ആറ് മാസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം 66 ലക്ഷം രൂപ.

സ്‌കാനിയ ബസ് സര്‍വീസിലൂടെ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം. സര്‍വീസ് ആരംഭിച്ച 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള 5 മാസത്തില്‍ കെഎസ്ആര്‍ടിക്ക് 66 ലക്ഷംരൂപയുടെ നഷ്ടമുണ്ടായി. സ്‌കാനിയ സര്‍വീസ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല ട്രേഡ് യൂനിയന്‍ കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കി.

2017 നവംബര്‍ 1 നാണ് സ്‌കാനിയ ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചത്. ആ മാസത്തെ നഷ്ടം 21 ലക്ഷത്തി 50 ആയിരം രൂപയാണ്. അടുത്തമാസമത് 5 ലക്ഷമായി ചുരുങ്ങി. ജനുവരിയില്‍ 8 ലക്ഷവും. എന്നാല്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ നഷ്ടം 19 ലക്ഷവും 11 ലക്ഷവും വീതമാണ്. മാര്‍ച്ച 31 വരെയുള്ള അഞ്ചുമാസങ്ങളിലെ ആകെ നഷ്ടം 66,76,002 രൂപ.

ഓരോ മാസവും നഷ്ടം കൂടുന്നതല്ലാതെ ലാഭത്തിലേക്കെത്തുന്നതിന്റെ സൂചനപോലും ഈ കണക്കുകല്‍ നല്‍കുന്നില്ല. വാടക്കെടുത്താണ് സ്‌കാനിയ സര്‍വീസ് കെഎസ്ആര്‍ടിസി നടത്തുന്നത്. വാടക തന്നെയാണ് നഷ്ടത്തിന്റെ പ്രധാന കാരണവും. ദീര്‍ഘദൂര സര്‍വീസിന് കിലോമീറ്ററിന് 23 രൂപയും ഹ്രസ്വദൂര സര്‍വീസിന് 27 രൂപയും സ്‌കാനിയ കമ്പനിക്ക് നല്‍കണം. ഇത് സ്‌കാനിയയില്‍ നിന്ന് ലഭിക്കുന്ന വരുമാനവുമായി ഒത്തുപോകുന്നില്ല. കരാര്‍ ലാഭകരമായി രീതിയില്‍ മാറ്റുകയോ ഇല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ അനൂകൂല എംപ്ലോയീസ് യൂനിയന്‍ എംഡി ക്ക് കത്ത് നല്‍കിയത്. വിഷയം പഠിച്ച് നടപടിയെടുക്കാമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി മീഡിയവണിനോട് പ്രതികരിച്ചു.