LiveTV

Live

Kerala

ഹൈക്കോടതിയില്‍ ഡ്രൈവര്‍ ഒഴിവ് 12; അപേക്ഷാഫീസിനത്തില്‍ ലഭിച്ചത് 1,14,00,000 രൂപ

ഹൈക്കോടതിയില്‍ ഡ്രൈവര്‍ ഒഴിവ് 12; അപേക്ഷാഫീസിനത്തില്‍ ലഭിച്ചത് 1,14,00,000 രൂപ
Summary
അപേക്ഷ ക്ഷണിച്ചത് 400- രൂപ ഫീസ് നിരക്കിലെന്ന് വിവരാവകാശ രേഖ...

ഹൈക്കോടതിയിലെ 12 ഡ്രൈവർമാരുടെ ഒഴിവിലേക്ക് അപേക്ഷ ഫീസിനത്തിൽ ലഭിച്ചത് 1,14,00,000 രൂപ. അപേക്ഷ ക്ഷണിച്ചത് 400- രൂപ ഫീസ നിരക്കിലെന്ന് വിവരാവകാശ രേഖ. 26815 പേരാണ് അപേക്ഷ നൽകിയത്.

കേരള ഹൈക്കോടതിയിലെ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2017 ഡിസംബറിലാണ്. 2018 ജനുവരി 18 ന് അവസാന തീയതിയായിരുന്നു. ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസുമായിരുന്നു അടിസ്ഥാന യോഗ്യത. കുറഞ്ഞ ഒഴിവുകളായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഉയർന്ന ശമ്പള സ്കെയിലായതിനാൽ 26815 പേരാണ് അപേക്ഷ നൽകിയത്.

400 രൂപ ഓരോരുത്തരിൽ നിന്നും അപേക്ഷ ഫീസിനത്തിൽ ഈടാക്കി. ഈയിനത്തിൽ 1,14,00,000 രൂപയാണ് ഹൈക്കോടതിക്ക് ലഭിച്ചത്. ഈ തുക ഹൈക്കോടതിയുടെ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ഹൈക്കോടതിയിലെ നിയമനങ്ങൾ പിഎസ്സി വഴി നടത്തണമെന്ന ആവശ്യം നിലനിൽക്കെയാണ് ഇത്തരത്തിൽ ഉയർന്ന ഫീസീടാക്കി കോടതി തന്നെ നിയമനം നടത്തുന്നത്.