LiveTV

Live

Kerala

ദീപ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ദീപ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Summary
അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ പൊലീസ് കേസെടുത്തത്.

കത്‍വ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട ദീപക് ശങ്കരനാരായണന്‍റെ ഫേസ് ബുക്ക് കുറിപ്പിനെ അനുകൂലിച്ചതോടെയാണ് ദീപക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്. ദീപ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവരുടെ രക്തം വേണമെന്നുമായിരുന്നു രമേശ് കുമാര്‍ നായരുടെ കമന്‍റ്. നമ്മളതിനായി ശ്രമിക്കുമെന്ന് ബിജു നായര്‍ ആ കമന്‍റിന് മറുപടി നല്‍കി.

ദീപ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക് ശങ്കരനാരായണന്‍റെയും ദീപ നിശാന്തിന്‍റെയും മേല്‍വിലാസം പരസ്യപ്പെടുത്തി ഇവര്‍ക്കെതിരെ രംഗത്തുവരാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയുണ്ടായി. തുടര്‍ന്ന് ദീപ നിശാന്ത് നല്‍കിയ പരാതിയിലാണ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്.