LiveTV

Live

Kerala

യുവതലമുറക്കായി ഒരു കാര്‍ഷിക ലൈബ്രറി

യുവതലമുറക്കായി ഒരു കാര്‍ഷിക ലൈബ്രറി
Summary
യുവതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കര്‍ഷകന്‍ അറിയേണ്ടതും, മനസിലാക്കേണ്ടതും, നൂതനകൃഷിരീതികള്‍, കൃഷിസംബന്ധിച്ചുള്ള പഠനങ്ങള്‍‌ അങ്ങനെ മുഴുവനായി കര്‍ഷകര്‍ക്ക് വേണ്ടി കര്‍ഷകരാല്‍ നിര്‍മ്മിച്ച ഒരു ലൈബ്രറി. ഇടുക്കി തൊടുപുഴയിലെ ഒരു കൂട്ടം കര്‍ഷകരാണ് ഇത്തരം ഒരു ലൈബ്രറിക്ക് തുടക്കം കുറിച്ചത്.

സര്‍വതും കൃഷിമയം. കര്‍ഷകനെയും കൃഷിയും സംബന്ധിച്ചുള്ള എന്തും തൊടുപുഴയിലുള്ള ഈ കാര്‍ഷിക ലൈബ്രറിയില്‍ തെരയാം. പച്ചക്കറി കൃഷി, സസ്യകൃഷി, ഔഷധസസ്യ കൃഷി, പൂകൃഷി, പക്ഷി മൃഗാതികള്‍ക്കായുള്ള ഫാമുകളുടെ പ്രവര്‍ത്തനം എന്നിങ്ങനെ കൃഷിയെ സംബന്ധിച്ച് എന്തും, ഏതു പ്രായക്കാര്‍ക്കും ഫാമേഴ്സ് ലൈബ്രറിയില്‍ വന്ന് വായിച്ച് പഠിക്കാം. തൊടുപുഴയിലെ കര്‍ഷക കൂട്ടായ്മയായ ഫാമേഴ്സ് ക്ലബിന്‍റേതാണ് ഇങ്ങനെ ഒരു ആശയം. യുവതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

നബാര്‍ഡിന്‍റെ സഹകരണത്തോടെ മൂന്നുവര്‍ഷം മുമ്പാണ് ഫാമേഴ് ക്ലബ് കാര്‍ഷിക ലൈബ്രറി തുടങ്ങിയത്. കൃഷിയെ സംബന്ധിക്കുന്ന ആയിരത്തിലേറെ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ കാര്‍ഷിക മാസികകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയും. വായനയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കര്‍ഷകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ മാര്‍ഗമുണ്ട്. വിവിധയിനം പച്ചക്കറി വിത്തുകള്‍ ഇവിടെ ലഭ്യമാണ്.