LiveTV

Live

Kerala

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ലിഗയുടെ മൃതശരീരം സംസ്‌കരിച്ചു

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ലിഗയുടെ മൃതശരീരം സംസ്‌കരിച്ചു
Summary
സഹോദരിക്ക് പുറമെ കൊല്ലപ്പെട്ട വനിതയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചിതാഭസ്മം ഞായറാഴ്ച അയര്‍ലണ്ടിലേക്ക് കൊണ്ടുപോകും.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ ഭൗതികശരീരം സംസ്‌കരിച്ചു. ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നിലനില്‍ക്കെയാണ് മൃതദേഹം ദഹിപ്പിച്ചത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ദഹിപ്പിച്ചതെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു

തൈക്കാട് ശാന്തികവാടത്തില്‍ ക്രൈസ്തവ പ്രാര്‍ഥനകള്‍ക്ക് ശേഷമാണ് ലാത്വിയന്‍ വനിതയുടെ മൃതദേഹം ദഹിപ്പിച്ചത്. സഹോദരിയുടെ താത്പര്യപ്രകാരം വിറക്‌കൊണ്ട് ചിതയൊരുക്കിയായിരുന്നു സംസ്‌കാരം. ഇതിനിടെയാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്. ക്രൈസ്തവ രീതിയില്‍ അടക്കിയാല്‍ മതിയെന്നായിരുന്നു ഉത്തരവ്. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ടൂറിസം മന്ത്രി കമ്മിഷനെതിരെ രൂക്ഷമായ വാക്കുകളില്‍ പ്രതികരിച്ചു.

സഹോദരിക്ക് പുറമെ കൊല്ലപ്പെട്ട വനിതയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചിതാഭസ്മം ഞായറാഴ്ച അയര്‍ലണ്ടിലേക്ക് കൊണ്ടുപോകും.