LiveTV

Live

Kerala

ലിഗയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്നെന്ന് ഡിജിപി

ലിഗയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്നെന്ന് ഡിജിപി
Summary
ലോകത്ത് ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ക്രൂരമായ ബലാത്സംഗത്തിനാണ് വിദേശ വനിത വിധേയമായതെന്ന് ഡി.ജി.പി പറഞ്ഞു

തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്നാണെന്ന് ഡി.ജി.പി. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

ലോകത്ത് ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ക്രൂരമായ ബലാത്സംഗത്തിനാണ് വിദേശ വനിത വിധേയമായതെന്ന് ഡി.ജി.പി പറഞ്ഞു. കേസിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ സാഹചര്യ തെളിവുകള്‍ വിശദീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ തെളിവുകളാണ് കോടതിയില്‍ പ്രതികള്‍ക്കെതിരെ നിരത്തുകയെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.

ഫോറന്‍സിക്ക് പരിശോധ ഫലമാണ് കേസില്‍ നിര്‍ണായകമായത്. വിദേശ വനിത ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും സമീപത്ത് നിന്ന് ലഭിച്ച മുടി ഇഴകള്‍ ഉമേശിന്റേത് ആണെന്നും ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.