LiveTV

Live

Kerala

പാലക്കാട് നഗരസഭയില്‍ സിപിഎം പിന്തുണയോടെ യുഡിഎഫിന്‍റെ അവിശ്വാസപ്രമേയം

പാലക്കാട് നഗരസഭയില്‍ സിപിഎം പിന്തുണയോടെ യുഡിഎഫിന്‍റെ അവിശ്വാസപ്രമേയം
Summary
അവിശ്വാസ പ്രമേയം പാസായതോടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം സുനിലിന് സ്ഥാനം നഷ്ടമാവും.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം സുനിലിന് സ്ഥാനം നഷ്ടമാവും. സിപിഎം പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.

മൂന്നിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബിജെപിക്ക് മൂന്നും യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് രണ്ടും അംഗങ്ങളാണ് സമിതിയിലുള്ളത്. സിപിഎം പിന്തുണ കൂടി ആയതോടെ യുഡിഎഫിന്റെ പ്രമേയം വിജയം കണ്ടു. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ ഘട്ടം ഘട്ടമായി അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫിന്റെ നീക്കം.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ പ്രമേയം നേരത്തെ പാസായിരുന്നു. ഇതോടെ നഗരസഭയില്‍ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ സ്ഥാനം ബിജെപിക്ക് നഷ്ടമായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം അടുത്ത തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണെതിരെയും വൈസ് ചെയര്‍മാനുമെതിരെയും പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.