LiveTV

Live

Kerala

ഇറങ്ങും മുമ്പ് ബസ് മുന്നോട്ടെടുത്തു; റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണിക്ക് പരിക്ക്

ഇറങ്ങും മുമ്പ് ബസ് മുന്നോട്ടെടുത്തു; റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണിക്ക് പരിക്ക്
Summary
വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നും പരാതി

കോഴിക്കോട് ഇരിങ്ങലില്‍ ഗര്‍ഭിണിയായ യുവതിയോട് സ്വകാര്യ ബസുകാരുടെ ക്രൂരത. ബസില്‍നിന്നും ഇറങ്ങും മുമ്പ് വാഹനം മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് ബസില്‍നിന്നും യുവതി പുറത്തേക്ക് തെറിച്ച് വീണു. ബസ് ജീവനക്കാര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രിയില്‍ കോഴിക്കോടുനിന്നും ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി ദിവ്യക്കാണ് ദുരനുഭവം ഉണ്ടായത്. ഗര്‍ഭിണിയായ ദിവ്യ ബസില്‍നിന്നും ഇറങ്ങും മുമ്പ് വാഹനം മുന്നോട്ട് എടുക്കുകയും യുവതി പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു.

പരിക്കേറ്റ ദിവ്യയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ നല്‍കിയിരുന്നു. സാരമായ പരിക്കില്ല. ഡി.ടി.എസ് ഫോര്‍ എന്ന ബസില്‍വെച്ചാണ് അപകടം ഉണ്ടായത്. ബസ് ജീവനക്കാര്‍ക്കെതിരെ ദിവ്യ പൊലീസില്‍ പരാതി നല്‍കി