LiveTV

Live

Kerala

ഇതരസംസ്ഥാനക്കാര്‍ക്ക് ആധാര്‍, ആവാസ് കാര്‍ഡുകള്‍ വിതരണം ചെയ്തു

ഇതരസംസ്ഥാനക്കാര്‍ക്ക് ആധാര്‍, ആവാസ് കാര്‍ഡുകള്‍ വിതരണം ചെയ്തു
Summary
ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കും ജീവിത സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായാണ് കോതമംഗലത്ത് ആവാസ്, ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.

താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തില്‍ എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവാസ്, ആധാര്‍ കാര്‍ഡുകള്‍ നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ജീവിത സാഹചര്യവുമൊരുക്കുന്നതിന്റെ ഭാഗമായാണിത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കും ജീവിത സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായാണ് കോതമംഗലത്ത് ആവാസ്, ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം കോടതി സമുച്ചയത്തില്‍ നടത്തിയ ആധാര്‍, ആവാസ് കാര്‍ഡ് വിതരണ ക്യാംപിന്റെ ഉത്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവശ്യമാണന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ മജിസ്‌ട്രേറ്റ് റ്റി.ബി.ഫസീല അഭിപ്രായപ്പെട്ടു. എട്ട് മണിക്കൂര്‍ ജോലി തൊഴിലാളികളുടെ അവകാശമാണന്നും അത് നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.