LiveTV

Live

Kerala

വിദ്വേഷ പ്രസംഗം: സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു

വിദ്വേഷ പ്രസംഗം: സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു
Summary
വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരെ കാസർകോട്‌ പൊലീസ് കേസെടുത്തു. വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്

വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബദിയടുക്കയില്‍ വി എച്ച് പി നടത്തിയ ഹിന്ദു സമാജോത്സവത്തിലായിരുന്നു സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗം. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ബദിയടുക്കയില്‍ വിഎച്ച്പി നടത്തിയ ഹിന്ദു സമാജോത്സവത്തിലായിരുന്നു സാധ്വി സരസ്വതി വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചത്. പെണ്‍കുട്ടികള്‍ക്ക് വാള്‍ നല്‍കണം. ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ ആ വാള്‍ ഉപയോഗിക്കണം. ഗോമാതാവിനെ കശാപ്പുചെയ്യുന്നവരെയും വാളുപയോഗിച്ച് വെട്ടണം. ഹിന്ദുക്കള്‍ ആയുധമെടുത്ത് വിപ്ലവം നടത്തണം. അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരെയും ജയ് ശ്രീറാം വിളിപ്പിക്കണം. ഇങ്ങിനെ പോവുന്നു സാധ്വിയുടെ പ്രസംഗം.

വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സാധ്വി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഉള്‍പ്പടെ നിരവധി സംഘടനകള്‍ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് സാധ്വിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.