LiveTV

Live

Kerala

കേരളത്തില്‍ വീണ്ടും 'ആള്‍ക്കൂട്ട കൊലപാതകം'

കേരളത്തില്‍ വീണ്ടും 'ആള്‍ക്കൂട്ട കൊലപാതകം'
Summary
ബാലുവിനെ വലിച്ചിഴച്ചതിന്‍റേയും മര്‍ദിച്ചതിന്‍റെയും പാടുകള്‍ കണ്ടെത്തി.

പത്തനംതിട്ട റാന്നി അടിച്ചപ്പുഴയില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നതാണെന്ന് റിപ്പോര്‍ട്ട്. ബാലുവിനെ ഒന്നിലധികം പേര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മര്‍ദനത്തില്‍ ബാലുവിന്‍റെ നാല് വാരിയെല്ലുകള്‍ തകര്‍ന്നെന്നും കഴുത്ത് ഒടിഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാലുവിന്‍റെ നെഞ്ചിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മര്‍ദനത്തിന്‍റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാലുവിനെ വലിച്ചിഴച്ചതിന്‍റേയും മര്‍ദിച്ചതിന്‍റെയും പാടുകള്‍ കണ്ടെത്തി.

കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ബികെ ജയിംസ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥല പരിശോധന നടത്തിയിരുന്നു. ബാലുവിന്‍റെ മൃതദേഹം കാണപ്പെട്ട അമ്മിണി ജംഗ്ഷനിലെ ഓടയിലും പരിസരത്തും ബാലു അവസാനം ചെന്ന സുഹൃത്തിന്‍റെ വീട്ടിലും സംഘം പരിശോധിച്ചു. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനിടയിൽ സംഘർഷമുണ്ടാക്കിയ ആറംഗ സംഘം പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവർ അടിച്ചപുഴയിൽ എതിരാളികളെ തിരഞ്ഞെത്തിയപ്പോൾ ബാലുവിനെ മർദിച്ചിരിക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി.