LiveTV

Live

Kerala

കുടിവെള്ളം പത്ത് രൂപയ്ക്ക് വില്‍ക്കുന്ന 'സുഭിക്ഷം'

കുടിവെള്ളം പത്ത് രൂപയ്ക്ക് വില്‍ക്കുന്ന 'സുഭിക്ഷം'
Summary
കുടിവെള്ളം മാത്രമല്ല ഭക്ഷണത്തിനും ഇവിടെ വിലക്കുറവാണ്

കുപ്പിവെള്ളം വിലകുറച്ച് വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്തപ്പോള്‍ കുപ്പിവെള്ളം 10 രൂപയ്ക്ക് വില്ക്കുന്ന ഒരു കടയുണ്ട് കോട്ടയത്ത്. കോട്ടയം മുത്തേലിയില്‍ പ്രവര്‍ത്തിക്കുന്ന സുഭിക്ഷം എന്ന കടയിലെത്തിയാല്‍ 10 രൂപയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കും. കുടിവെള്ളം മാത്രമല്ല ഭക്ഷണത്തിനും ഇവിടെ വിലക്കുറവാണ്. പന്ത്രണ്ട് രൂപയ്ക്ക് വെള്ളം വില്‍ക്കാമെങ്കിലും കോട്ടയം ജില്ലയില്‍ ഒരു കടക്കാര്‍ പോലും ഇത് പലിക്കുന്നില്ല. എല്ലായിടത്തും 20 രൂപയും 25 രൂപയുമാണ് കുപ്പിവെള്ളത്തിന് വില.

എന്നാല്‍ കോട്ടയം മുത്തോലിയിലെ സുഭിക്ഷം എന്ന കടയില്‍ വര്‍ഷങ്ങളായി കുപ്പിവെള്ളത്തിന് വില കുറവാണ്. കുപ്പിവെള്ള കമ്പനികളില്‍ നിന്നും 7രൂപയ്ക്ക് വാങ്ങുന്ന വെള്ളം അമിതലാഭം ഈടാക്കാതെ പത്ത് രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു വെള്ളത്തിന് വിലകുറച്ചത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തി വെള്ളം വാങ്ങി പോകുന്നത്.

കോട്ടയം ജില്ലയുടെ പലഭാഗത്തും സുഭിക്ഷം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം വെള്ളത്തിന് വിലകുറവാണ്. വെള്ളത്തിന് വിലകുറയ്ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും വില കുറയ്ക്കാന്‍ സുഭിക്ഷം തയ്യാറാണ്.