LiveTV

Live

Kerala

പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍

പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍
Summary
ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ വാറ്റ് ചുമത്തിയിരിക്കുന്നത് കേരളത്തിലാണ്.

രാജ്യത്ത് പെട്രോളിനും ഡീസലിനും ഉയര്‍ന്ന നിരക്കില്‍ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മുമ്പന്തിയിലാണ് കേരളം. പെട്രോളിന് കേരളത്തേക്കാള്‍ വാറ്റ് ചുമത്തുന്നത് ഏഴില്‍ താഴെ സംസ്ഥാനങ്ങളില്‍ മാത്രം. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ വാറ്റ് ചുമത്തിയിരിക്കുന്നത് കേരളത്തിലാണ്.

റോക്കറ്റ് പോലെ പെട്രോളിന്‍റേയും ഡീസലിന്‍റേയും വില വര്‍ധിക്കുമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. 2013-14 വര്‍ഷം 4515 കോടിയായിരുന്നു വാറ്റ് വരുമാനമെങ്കില്‍ 2016-17 കാലത്ത് 6899 കോടിയായി ഉയര്‍ന്നു. 53 ശതമാനത്തിന്‍റെ വര്‍ധനവ്. രാജ്യത്ത് ഡീസലിന് ഏറ്റവും കൂടുതല്‍ വാറ്റ് വാങ്ങുന്നത് ആന്ധ്രയും തെലങ്കാനയും കഴിഞ്ഞ് കേരളത്തിലാണ്. 25.60 ശതമാനമാണ് കേരളത്തിലെ വാറ്റ് നിരക്ക്. 39.95 ശതമാനം ഈടാക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോളിന് ഏറ്റവും വലിയ വാറ്റ്. 32.02 ശതമാനം വാങ്ങുന്ന കേരളവും കൂടുതല്‍ വാറ്റ് വാങ്ങുന്ന പട്ടികയില്‍ മുന്നിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ് സംസ്ഥാനം. ഡീസലിന്‍റെ കാര്യത്തിലാണെങ്കില്‍ മൂന്നാമതും. അതുകൊണ്ട് തന്നെ വാറ്റ് നിരക്ക് കുറച്ചാല്‍ വലിയ ആശ്വാസമാകുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.