LiveTV

Live

Kerala

ലിഗയുടെ മരണം ആത്മഹത്യയല്ല; പൊലീസിനെതിരെ ബന്ധുക്കള്‍

ലിഗയുടെ മരണം ആത്മഹത്യയല്ല; പൊലീസിനെതിരെ ബന്ധുക്കള്‍
Summary
വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് വിശ്വസിക്കുന്നില്ല. ഒറ്റപ്പെട്ട മേഖലയില്‍ ലിഗ ആരുടെയും സഹായമില്ലാതെ എത്തില്ലെന്നും സഹോദരി

തിരുവനന്തപുരത്ത് വിദേശ വനിത ലിഗയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സഹോദരി ഇല്‍സ. ലിഗയെ കാണാതായി 10 ദിവസത്തിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യ മണിക്കൂറുകളില്‍ തന്നെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ സഹോദരിയെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചേനേയെന്നും ഇല്‍സ പറഞ്ഞു.

ലിഗയുടെ മരണം ആത്മഹത്യയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് സഹോദരി ഇല്‍സയും ഭര്‍ത്താവ് ആന്‍ഡ്രൂസും ഇന്ന് മാധ്യമങ്ങളെ കണ്ടത്. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ ലിഗക്ക് ഒറ്റക്ക് എത്താനാകില്ലെന്നും ഇല്‍സ പറഞ്ഞു.

ആത്മഹത്യയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടും. ഇന്ത്യന്‍ പൌരന്‍മാരെ പോലെ തന്നെ കേരളത്തിലെത്തുന്ന വിദേശികളെയും സംരക്ഷിക്കണമെന്നും ഇല്‍സ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും വരെ ഇന്ത്യയില്‍ തങ്ങാനാണ് ഇല്‍സയുടെ കുടുംബത്തിന്‍റെ തീരുമാനം.