LiveTV

Live

Kerala

ഭാഗ്യവാന്മാരില്‍ ഭാഗ്യവാന്‍ ഈ മനോഹരന്‍

ഭാഗ്യവാന്മാരില്‍ ഭാഗ്യവാന്‍ ഈ  മനോഹരന്‍
Summary
മൂന്നു തവണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആമ്പലപ്പുഴക്കാരന്‍

ജീവിതത്തിൽ ഒരു തവണ വൻ തുക ലോട്ടറിയടിച്ചിട്ടുള്ളവർ തന്നെ നമ്മുടെ ഇടയിൽ കുറവാണ്. എന്നാൽ മൂന്നു തവണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടാൻ ഭാഗ്യമുണ്ടായ വ്യക്തിയാണ് അമ്പലപ്പുഴ സ്വദേശി മനോഹരൻ. ഇന്നലത്തെ നറുക്കെടുപ്പിലാണ് മനോഹരൻ മൂന്നാം തവണയും ഒന്നാം സമ്മാന ജേതാവായത്.

അമ്പലപ്പുഴ കരുമാടി സ്വദേശി മനോഹരൻ വാങ്ങിയ ടിക്കറ്റിനയിരുന്ന കഴിഞ്ഞ ദിവസം കേരള ലോട്ടറി നറുക്കെടുപ്പിൽ എഴുപത് ലക്ഷം രൂപയുടെ ഒന്നാം സമ്മാനമടിച്ചത്. പക്ഷേ മുൻ കെ എസ് ഇ ബി ഉദ്യോഗസ്ഥനായ മനോഹരന് ഇത് അത്ര പുതുമയുള്ള അനുഭവമല്ല. കാരണം
ഇതിനു മുമ്പ് രണ്ടു തവണ മനോഹരന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. നാടൻ ഭാഷയിൽ പറഞ്ഞാൽ ലോട്ടറിയടിച്ച് തഴക്കവും പഴക്കവും വന്നയാൾ.
സ്ഥിരമായി വൻ തുകയ്ക്ക് ലോട്ടറിയെടുക്കാറുള്ള മനോഹരൻ അമ്പലപ്പുഴയിലെ ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുക്കാറുള്ളത്. അതേ നമ്പറിൽ വ്യത്യസ്ത സീരീസുകളിലുള്ള 11 ടിക്കറ്റുകളും മനോഹരൻ തന്നെ എടുത്തതിനാൽ അത്രയും ടിക്കറ്റുകളുടെ സമാശ്വാസ സമ്മാനവും ലഭിക്കും. ഒരെണ്ണം മറ്റൊരാൾ എടുത്തിരുന്നതിനാലാണ് 12 സീരീസ് പൂർണമായി എടുക്കാൻ പറ്റാതിരുന്നത്.