LiveTV

Live

Kerala

കെ ആര്‍ ബേക്കറി കൊള്ളയടിച്ചത് സിപിഎമ്മുകാരെന്ന് മുസ്ലിം ലീഗ്; ലീഗുകാരെന്ന് സിപിഎം

കെ ആര്‍ ബേക്കറി കൊള്ളയടിച്ചത് സിപിഎമ്മുകാരെന്ന് മുസ്ലിം ലീഗ്; ലീഗുകാരെന്ന് സിപിഎം
Summary
പ്രതികളുടെ രാഷ്ട്രീയ ബന്ധം മറച്ചുവെച്ച് പോലീസ്

ഹര്‍ത്താല്‍ ദിനത്തില്‍ താനൂരിലെ കെ ആര്‍ ബേക്കറി കുത്തിത്തുറന്ന് കൊള്ളയടിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് മുസ്ലിം ലീഗ്. ആക്രമണം നടത്തിയത് ലീഗുകാരാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ആക്രമണം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല.

മുഖം മറച്ചെത്തിയ സംഘമാണ് കെ ആര്‍ ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്ത് കടന്നത്. ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിച്ച സംഘം സിസിടിവി ക്യാമറകളും തകര്‍ത്തു. സിസിടിവിയില്‍ പതിഞ്ഞ അക്രമികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. താനൂര്‍ പുതിയകടപ്പുറം സ്വദേശി തക്കിച്ചന്റ പുരക്കല്‍ റാസിഖ് കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.

ബേക്കറി കൊള്ളയടിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. ആരോപണം തള്ളിയ സിപിഎം നേരത്തേ മുസ്ലിം ലീഗ് സമ്മേളന ദിവസം കെ ആര്‍ ബേക്കറി ആക്രമിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടുന്നു.

കെ ആര്‍ ബേക്കറി കൊള്ളയടിച്ചവരുടെ രാഷ്ട്രീയ ബന്ധം പുറത്തുവരുന്നതോടെ മറ്റൊരു വിവാദത്തിന് കൂടി അത് വഴിതുറക്കും.