LiveTV

Live

Kerala

ഹര്‍ത്താലിനിടെ മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം ഉണ്ടായെന്ന് ഡി.ജി.പി

ഹര്‍ത്താലിനിടെ മതസ്പര്‍ധ വളര്‍ത്താനുള്ള  ശ്രമം ഉണ്ടായെന്ന് ഡി.ജി.പി
Summary
അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ഡി.ജി.പി ബെഹ്‌റ അറിയിച്ചു

അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ലക്ഷ്യമിട്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വര്‍ഗീയ ചേരിതിരിവിലൂടെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ഒരുതരത്തില്‍ അനുവദിക്കുകയില്ല. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ അന്വേഷണം സംസ്ഥാനം മൊത്തം കേന്ദ്രീകരിച്ചായിരിക്കുമെന്നും അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ഡി.ജി.പി ബെഹ്‌റ അറിയിച്ചു.

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങളെ ബലിയാടുകളാക്കുകയാണെന്ന ആര്‍.ടി.എഫുകാരുടെ ആരോപണം അന്വേഷിക്കുമെന്നും ഡി.ജി.പി പറഞ്ഞു.