LiveTV

Live

Kerala

'ജനകീയ' ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

'ജനകീയ' ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Summary
കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും

തിങ്കളാഴ്ച അപ്രഖ്യാപിത ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും കമ്മീഷൻ ആക്റ്റിങ് അധ്യക്ഷൻ പി മോഹനദാസ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. നടപടികൾ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി.