LiveTV

Live

Kerala

നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്: നഷ്ടമാവുന്നത് 628 വീടുകള്‍

നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്: നഷ്ടമാവുന്നത് 628 വീടുകള്‍
Summary
കൊയിലാണ്ടി ബൈപ്പാസിനുള്ള സ്ഥലമേറ്റേടുപ്പ് നടപടികള്‍ സര്‍ക്കാര്‍ അതിവേഗത്തിലാക്കി

പാരിസ്ഥിതിക ആഘാത പഠനം ക്യത്യമായി നടത്താതെ കൊയിലാണ്ടി ബൈപ്പാസിനുള്ള സ്ഥലമേറ്റേടുപ്പ് നടപടികള്‍ സര്‍ക്കാര്‍ അതിവേഗത്തിലാക്കി. 11 കിലോമീറ്റര്‍ നീളത്തില്‍ നന്തി - ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മ്മിക്കുമ്പോള്‍ 628 വീടുകള്‍ പൊളിച്ച് നീക്കേണ്ടി വരും. ഏഴ് കുന്നുകളും വയലുകളും ഇടിച്ച് നിരത്തി റോഡ് നിര്‍മ്മിക്കാനുള്ള അലൈമെന്റാണ് ദേശീയ പാത അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം സ്ഥലമേറ്റെടുത്ത് റോഡ് പണി തുടങ്ങിയാല്‍ ഈ സുന്ദരകാഴ്ചകളെല്ലാം ഓര്‍മ്മകളാകും. നിലവിലുള്ള ദേശീയപാതയുടെ ഇരുവശവും സ്ഥലം ഏറ്റെടുത്താണ് മറ്റെല്ലായിടത്തും വീതി കൂട്ടുന്നത്. പക്ഷെ കൊയിലാണ്ടിയിലെത്തുമ്പോള്‍ ബദല്‍പാത നിര്‍മ്മിച്ച് ദേശീയ പാതയോട് ചേര്‍ക്കാനാണ് തീരുമാനം. ചരിത്ര പ്രാധാന്യമുള്ള കൊയിലാണ്ടി ടൌണ്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.

എലിവേറ്റഡ് ഹൈവേ നിര്‍മ്മിച്ചാല്‍ 260 വീടുകള്‍ മാത്രം മാറ്റിയാല്‍ മതിയെന്നാണ് ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാര തുക എത്രയെന്നും വ്യക്തമല്ല

നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തി കല്ല് നാട്ടി തിരിച്ചിട്ടിട്ട് വര്‍ഷങ്ങളായങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.