LiveTV

Live

Kerala

താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Summary
കശ്‍മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കത്‍വ പെണ്‍കുട്ടിക്ക് നീതി തേടി

കശ്‍മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട കത്‍വ പെണ്‍കുട്ടിക്ക് നീതി തേടി ഇന്ന് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മലപ്പുറം താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ മുതല്‍ കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തുണ്ടായിരുന്നു. പിന്നീടാണ് ഹര്‍ത്താല്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. നൂറു കണക്കിനാളുകളാണ് ഹര്‍ത്താലിനെ അനുകൂലിച്ച് രംഗത്തുവന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് നവമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെ പിന്തുണച്ച് തെരുവില്‍ ഇറങ്ങിയത്. ശനിയാഴ്ച രാത്രി കത്വ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ റാലിയിൽ താനൂരിൽ നേരിയ സംഘർഷമുണ്ടായിരുന്നു.