LiveTV

Live

Kerala

പാലക്കാട് സ്വകാര്യ ഡോക്ടറുടെ പരിശോധനമുറിയിലെ ക്ലോസറ്റില്‍ നവജാതശിശുവിന്‍റെ ജഡം

പാലക്കാട് സ്വകാര്യ ഡോക്ടറുടെ പരിശോധനമുറിയിലെ ക്ലോസറ്റില്‍ നവജാതശിശുവിന്‍റെ ജഡം
Summary
ശൗചാലയത്തിന്‍റെ ക്ലോസറ്റിലാണ് പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്.

പാലക്കാട് സ്വകാര്യ ഡോക്ടറുടെ പരിശോധന മുറിയോടു ചേർന്ന ശുചി മുറിയുടെ ക്ലോസറ്റിൽ നവജാത ശിശുവിന്‍റെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ അബ്ദുല്‍ റഹ്മാന്‍റെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന് രോഗികൾക്ക് ഉപയോഗിക്കാനുള്ള ശൗചാലയത്തിന്‍റെ ക്ലോസറ്റിലാണ് പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. ക്ലോസറ്റ് അടഞ്ഞ നിലയിലായിരുന്നത് ശരിയാക്കാനായി ഡോക്ടർ പ്ലാംബ്ബർമാരെ വിളിച്ചിരുന്നു. അവർ വന്നു പരിശോധിച്ചപ്പോളാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റിൽ കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഡോക്ടറുടെ പരാതിയെ തുടർന്നു നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മഞ്ചേരി ഗവ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.