LiveTV

Live

Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയില്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയില്‍
Summary
മാനേജ്‍മെന്റ് അകാരണമായി സ്ഥലം മാറ്റി പീഡിപ്പിച്ചുവെന്ന് ആത്മഹത്യാകുറിപ്പ്

കൊല്ലം അരിനല്ലൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. അരിനല്ലൂര്‍ സ്വദേശി നാസറുദ്ദീനാണ് മരിച്ചത്. മാനേജ്‍മെന്റിന്റെ മാനസിക പീഡനം കാരണമാണ് ജീവനൊടുക്കുന്നതെന്ന് നാസറുദ്ദീന്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു . മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ഒരു കാരണവാശാലും മകന്‍ കെഎസ്ആര്‍ടിസിയില്‍ ജോലി വാങ്ങരുത് എന്നതാണ് നിസാറിന്റെ ആത്മഹത്യാ കുറിപ്പിലെ പ്രസക്തഭാഗം. ഒപ്പം മാനേജ്‍മെന്‍റിനെതിരെ ഗുരുതരമായ ആരോപണങ്ങളും. പുനലൂര്‍ അസിറ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പില്‍ പറയുന്നു. തോന്നിയതു പോലെ ഒക്കെ സ്ഥലം മാറ്റി. മേലുദ്യോഗസ്ഥര്‍ക്ക് കീഴ്പ്പെട്ട് നില്‍ക്കാത്തവരുടെ ഗതി ഇതായിരിക്കുമെന്നും കുറിപ്പിലുണ്ട്.. ആരോപണങ്ങള്‍ ബന്ധുക്കളും ശരിവെച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവറായ നാസറുദീനെ ഇന്നി രാവിലെയാണ് വീടിനു സമീപത്തുള്ള കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ഡിപ്പോയിലെ ജീവനക്കാരനായ നാസറുദ്ദീനെ കുറച്ച് നാളുകള്‍ക്ക് മുമ്പ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.. അവിടെ നിന്നും പത്തനംതിട്ടയിലേക്കും.. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.