LiveTV

Live

Kerala

ആലുവയില്‍ പാലത്തിന് സമീപം മുട്ടയിട്ടടയിരിക്കുന്ന മലമ്പാമ്പ്!

ആലുവയില്‍ പാലത്തിന് സമീപം മുട്ടയിട്ടടയിരിക്കുന്ന മലമ്പാമ്പ്!
Summary
ആലുവ മാർത്താണ്ഡവർമ പാലത്തിന് സമീപം പുഴയരികിൽ മുട്ടയിട്ടടയിരിക്കുന്ന മലമ്പാമ്പിനെ കണ്ടെത്തി. രണ്ട് വയസു പ്രായമുള്ള മലമ്പാമ്പ് ആദ്യമായാണ് മുട്ടയിടുന്നത്.

ആലുവ മാർത്താണ്ഡവർമ പാലത്തിന് സമീപം പുഴയരികിൽ മുട്ടയിട്ടടയിരിക്കുന്ന മലമ്പാമ്പിനെ കണ്ടെത്തി. രണ്ട് വയസു പ്രായമുള്ള മലമ്പാമ്പ് ആദ്യമായാണ് മുട്ടയിടുന്നത്. വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനേയും മുട്ടകളും വനത്തിലേക്ക് മാറ്റി.

പത്തടി നീളമുള്ള പാമ്പിനെയാണ് മാർത്താണ്ഡവർമ പാലത്തിന് സമീപം മുട്ടയിട്ട് അടയിരിക്കുന്നതായി കണ്ടെത്തിയത്. പുഴക്കരികിലെ കുറ്റിക്കാടിനോട് ചേർന്ന് 19 ഓളം മുട്ടകളിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഫ്ലാറ്റിലെ കാർ പോര്‍ച്ചിൽ മലമ്പാമ്പിനെ കണ്ടിരുന്നു. ഇതോടെ ഫ്ലാറ്റിനരികിലെ പുഴയരികിലെ കാട് വെട്ടിതെളിക്കുമ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടു.

വനത്തിലാണെങ്കിൽ 19 മുട്ടകളിൽ ഒന്നോ രണ്ടോ മാത്രമാണ് വിരിഞ്ഞ് കിട്ടുക. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ മറ്റ് ജീവികളുടെ ശല്യമില്ലാത്തതിനാൽ എല്ലാ മുട്ടകളും വിരിഞ്ഞ് കാണാറുണ്ടെന്ന് ഫോറസ്റ്റ് ബീറ്റ് ഓഫീസർ സാബു പറഞ്ഞു. പിടി കൂടിയ പാമ്പും മുട്ടകളും ഇവക്കനുയോജ്യമായ ആവാസവ്യവസ്ഥയിൽ തുറന്നു വിടും. രണ്ട് മാസമാണ് അടയിരിക്കുന്ന മുട്ടകൾ വിരിയാനുള്ള സമയം.