LiveTV

Live

Kerala

വ്യവസായ വികസനത്തിന്റെ പര്യായമായി കിന്‍ഫ്ര

Summary
കേരളത്തിന്റെ വ്യവസായ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ അഥവ കിന്‍ഫ്ര. ഇന്‍റര്‍നാഷനല്‍ അപ്പാരല്‍ പാര്‍ക്ക്, ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സീഫുഡ് പാര്‍ക്ക് തുടങ്ങിയവ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

അടിസ്ഥാന സൗകര്യരംഗത്തെ പരിമിതികള്‍ മറികടക്കാതെ വ്യവസായ വളര്‍ച്ചയുണ്ടാവില്ലെന്ന തിരിച്ചറിവാണ് 1993ല്‍ കിന്‍ഫ്രയുടെ പിറവിക്ക് കാരണമായത്.നിക്ഷേപകര്‍ക്ക് ഭൂമി, വൈദ്യുതി, ജലം, റോഡ് തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുകയാണ് കിന്‍ഫ്രയുടെ പ്രധാന ദൌത്യം. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ 2900 ഏക്കറിലായി 22 വ്യവസായ പാര്‍ക്കുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വസ്ത്ര വ്യവസായ കേന്ദ്രമാണ് തിരുവനന്തപുരം തുമ്പയിലെ കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്. വിവര-വിനോദ സാങ്കേതിക വിദ്യക്കായി സ്ഥാപിച്ച ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് കഴക്കൂട്ടത്താണ് പ്രവര്‍ത്തിക്കുന്നത്. സമുദ്രോല്‍പന്ന കയറ്റുമതിക്കായി സീഫുഡ് പാര്‍ക്ക്, റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന് റബ്ബര്‍ പാര്‍ക്ക് എന്നിവയും കിന്‍ഫ്ര സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്‍റെ വ്യവസായത്തിനുള്ള കേരളത്തിലെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്. ഗ്ലോബല്‍ ആയുര്‍വേദ വില്ലേജാണ് തിരുവനന്തപുരത്ത് കിന്‍ഫ്രയുടെ അടുത്ത പദ്ധതി. ഇതിനായി എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.