LiveTV

Live

Kerala

വേങ്ങര തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തിയത് തീവ്രവാദം പഠിപ്പിക്കാനാണോയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം

വേങ്ങര തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തിയത് തീവ്രവാദം പഠിപ്പിക്കാനാണോയെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം
Summary
സഖാക്കള്‍ എന്ന നിലയില്‍ പ്രാദേശിക പ്രശ്നത്തില്‍ ഇടപെട്ടതിനാണോ തീവ്രവാദികളെന്ന് മുതിര്‍ന്ന നേതാവ് വിളിക്കുന്നതെന്നും മുനീര്‍ വലിയപറമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമരത്തിന് പിന്നില്‍ മുസ്‍ലിം തീവ്രവാദികളാണെന്ന സിപിഎം ആരോപണത്തിനെതിരെ ഏആര്‍ നഗറിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും. താനും തന്‍റെ ജേഷ്ഠന്‍ സമീറും ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണെന്നും സഖാക്കള്‍ എന്ന നിലയില്‍ പ്രാദേശിക പ്രശ്നത്തില്‍ ഇടപെട്ടതിനാണോ തീവ്രവാദികളെന്ന് മുതിര്‍ന്ന നേതാവ് വിളിക്കുന്നതെന്നും മുനീര്‍ വലിയപറമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വേങ്ങര തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ വീട്ടില്‍ വച്ച് അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പഠിപ്പിക്കാനാണോയെന്നും മുനിര്‍ ചോദിക്കുന്നു.