LiveTV

Live

Kerala

ദേശീയ പാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് സംഘര്‍ഷം, ലാത്തിചാര്‍ജ്

ദേശീയ പാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് സംഘര്‍ഷം, ലാത്തിചാര്‍ജ്
Summary
സര്‍വേക്കിടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

മലപ്പുറം വലിയ പറമ്പിൽ ദേശീയ പാത സർവേ തടയാൻ ശ്രമിച്ച നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം.കല്ലേറ് നടത്തിയവരെ തെരഞ്ഞ് വീടുകളിൽ കയറി തെരച്ചിൽ നടത്തുന്നതിനിടെ ഒരു പെൺകുട്ടി കുഴഞ്ഞ് വീണു. ഒരു പോലീസുകാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

തലപ്പാറയിൽ സർവേ നടത്താനെത്തിയ സംഘത്തെ നാട്ടുകാർ ' തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. പ്രതിഷേധക്കാർ പോലീസിനു നേരെ കല്ലെറിഞ്ഞു. ലാത്തി വീശിയ പോലീസ് കല്ലെറിഞ്ഞവരെ തെരഞ്ഞ് വീടുകളിൽ കയറിയതോടെ സ്ത്രീകളും പ്രതിഷേധവുമായി എത്തി. പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചത് കണ് ഒരു പെൺകുട്ടി കുഴഞ്ഞു വീണു.

റോഡിൽ ടയറുകൾ കത്തിച്ചും മരത്തടികളും കല്ലും കൂട്ടിയിട്ടും ദേശീയ പാതയിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞു. പല തവണ പോലീസും പ്രതിഷേധക്കാരും റോഡിൽ ഏറ്റുമുട്ടി.ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം സർവേ തടസ്സമില്ലാതെ തുടർന്നു.