LiveTV

Live

Kerala

മെഡിക്കല്‍ ബില്ലിന് പിന്തുണ പരിഹാസ്യമെന്ന് വിഎം സുധീരന്‍

മെഡിക്കല്‍ ബില്ലിന് പിന്തുണ പരിഹാസ്യമെന്ന് വിഎം സുധീരന്‍
Summary
കോണ്‍ഗ്രസില്‍ കലഹം.ബില്ലിനെ പിന്തുണച്ചത് സ്വയം വഞ്ചിക്കുന്നതിന് തുല്യമായ നടപടിയാണന്ന് വിഎം സുധീരന്‍ നിലപാടെടുത്തു.പ്രതിപക്ഷ നടപടി സംശയത്തോടെ കാണേണ്ടിവരുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധപ്രവേശനം സാധുവാക്കിയ ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെചൊല്ലി കോണ്‍ഗ്രസില്‍ കലഹം.ബില്ലിനെ പിന്തുണച്ചത് സ്വയം വഞ്ചിക്കുന്നതിന് തുല്യമായ നടപടിയാണന്ന് വിഎം സുധീരന്‍ നിലപാടെടുത്തു.പ്രതിപക്ഷ നടപടി സംശയത്തോടെ കാണേണ്ടിവരുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. വിടി ബല്‍റാം എംഎല്‍യും,ഡീന്‍ കുര്യാക്കോസും പ്രതിപക്ഷതീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

നിയമവിരുദ്ധ പ്രവേശനം സാധൂകരിക്കുന്നതിന് വേണ്ടി സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുത്.പ്രതിപക്ഷ നടപടി തെറ്റും,പരിഹാസ്യം നിറഞ്ഞതുമാണന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി.സ്വാശ്രയ കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസും,എംഎല്‍എമാരും നടത്തിയ സമരത്തെ ഇളിഭ്യരാക്കുന്ന നടപടിയാണ് പ്രതിപക്ഷത്തുനിന്നുണ്ടായതെന്ന വികാരമാണ് സുധീരന്‍ പ്രകടിപ്പിച്ചത്.സുധീരന്റെ നിലപാടിനൊപ്പം എ വിഭാഗത്തെ പ്രമുഖ നേതാവ് ബെന്നി ബെഹ്നാനും രംഗത്ത് വന്നു.പ്രതിപക്ഷ നടപടി സംശയത്തോടെ കാണേണ്ടിവരുമെന്നാണ് നിലപാട്.ബില്ല് അവതരിപ്പിച്ചതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്.

ബില്ലിനെ പിന്തുണക്കാന്‍ പ്രതിപക്ഷം തീരുമാനച്ചപ്പോള്‍ ഇന്നലെ നിയമസഭയില്‍ തന്നെ വിടി ബല്‍റാം എതിര്‍പ്പ് അറിയിച്ചിരുന്നു.പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.എംഎല്‍എമാര്‍ അടക്കമുള്ള കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിപക്ഷ തീരുമാനത്തോട് വിയോജിപ്പുണ്ടന്നാണ് സൂചന.അപേക്ഷ സ്വീകരിച്ചതിലും,റാങ്ക് പട്ടിക തീരുമാനിച്ചതിലും ക്രമക്കേട് നടന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം, പ്രവേശന മേല്‍നോട്ട സമിതിയും കോടതികളും റദ്ദാക്കിയത്.നിയമവിരുദ്ധമായ പ്രവര്‍ത്തനം സാധൂകരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇന്നലെ ബില്‍ പാസാക്കിയത്.