LiveTV

Live

Kerala

മെഡിക്കല്‍ ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെതിരെ സുധീരന്‍

മെഡിക്കല്‍ ബില്ലിന്  പ്രതിപക്ഷം പിന്തുണ നല്‍കിയതിനെതിരെ സുധീരന്‍
Summary
ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്തത് തെറ്റായ നടപടിയാണ്

മെഡിക്കല്‍ ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്തത് തെറ്റായ നടപടിയെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി. നാടിനും ജനങ്ങള്‍ക്ക് നന്‍മ വരുന്ന കാര്യങ്ങള്‍ക്കാണ് ഭരണപക്ഷവും പ്രതിപക്ഷവും യോജിക്കേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഐക്യം പരിഹാസ്യവും ആപത്കരവുമാണെന്നും സുധീരന്‍ വിമര്‍ശിച്ചു.