LiveTV

Live

Kerala

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തി

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തി
Summary
കുടിവെള്ളത്തിനും ജലസേചനത്തിനുമായി നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ഉപയോഗ ശൂന്യമായി തുടരുന്നു

കുടിവെള്ളത്തിനും ജലസേചനത്തിനുമായി നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ഉപയോഗ ശൂന്യമായി തുടരുന്നു. മലപ്പുറം ജില്ലയിലെ 36 പഞ്ചായത്തുകളിലേക്കും രണ്ട് നഗരസഭകളിലേക്കുമുള്ള ജലസേചനം ലക്ഷ്യമിട്ടാണ് 148 കോടി മുടക്കി പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് ചമ്രവട്ടത്തുള്ളത്. നിര്‍മാണം പൂര്‍ത്തിയാക്കി ഏഴുവര്‍ഷം പിന്നിടുമ്പോഴും ഒരു തുള്ളിവെള്ളം ഇവിടെ സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. അശാസ്ത്രീയ നിര്‍മാണം മൂലം ഷട്ടറുകളിലുണ്ടായ ചോര്‍ച്ചയാണ് പ്രശ്നം. റഗുലേറ്ററിനായി സ്ഥാപിച്ച 70 മോട്ടോറുകള്‍ തുരുമ്പെടുത്തു. ‌

റഗുലേറ്ററിലെ ചോര്‍ച്ച പരിഹരിക്കാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതില്‍ പക്ഷേ നടപടി വൈകുകയാണ്. വേനലില്‍ കുടിവെള്ളത്തിനായി ആയിരങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് കോടികള്‍ ഒഴുകിപ്പോയ ഒരു പദ്ധതി ഇവിടെ നോക്കുകുത്തിയായി നില്‍ക്കുന്നത്.