LiveTV

Live

Kerala

പുഴസംരക്ഷണ സന്ദേശവുമായി പാവയില്‍ ഫെസ്റ്റ്

പുഴസംരക്ഷണ സന്ദേശവുമായി പാവയില്‍ ഫെസ്റ്റ്
Summary
തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് അല്‍പനേരം പരിസ്ഥിതിയിലേക്ക് മടങ്ങാന്‍ തലക്കുളത്തൂരിലേക്കെത്താം.

ജനകീയ കൂട്ടായ്മയില്‍ കോഴിക്കോട് തലക്കുളത്തൂരില്‍ പാവയില്‍ ഫെസ്റ്റ് തുടരുന്നു. പുഴ സംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

അകലാപ്പുഴയുടെ തീരത്ത് ഒരു നാട് മുഴുവന്‍ ഒന്നിക്കുകയാണ്. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് അല്‍പനേരം പരിസ്ഥിതിയിലേക്ക് മടങ്ങാന്‍ തലക്കുളത്തൂരിലേക്കെത്താം. പുഴയും മലയും കാടും സംരക്ഷിക്കാന്‍ ഇവരെല്ലാവരും കൈകോര്‍ക്കുകയാണ്.

പുഴ സംരക്ഷണമെന്ന സന്ദേശമുയര്‍ത്തി പാവയില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് രണ്ടാം തവണ. പ്രകൃതിയെ അടുത്തറിയാന്‍ ഊഞ്ഞാല്‍ ഗ്രാമവും പുഴയ്ക്ക് കുറുകെയുള്ള ആകാശയാത്രയും ചങ്ങാടയാത്രയും.