LiveTV

Live

Kerala

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ച കേസുകള്‍ പുനഃപരിശോധിക്കുന്നു

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ച കേസുകള്‍ പുനഃപരിശോധിക്കുന്നു
Summary
ആർ. രാജേഷ് മജിസ്ട്രേറ്റ് ​ആയിരിക്കെ 2016 ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള കേസുകൾ നിയമവിരുദ്ധമായി തീർപ്പാക്കിയെന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി

കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ച 1622 കേസുകൾ ഹൈകോടതി പുനഃപരിശോധിക്കുന്നു. ആർ. രാജേഷ് മജിസ്ട്രേറ്റ്​ആയിരിക്കെ 2016 ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള കേസുകൾ നിയമവിരുദ്ധമായി തീർപ്പാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഈ കേസുകളെല്ലാം സ്വമേധയാ റിവിഷൻ ഹരജികളായി പരിഗണിച്ച്​തീർപ്പാക്കാനാണ്​ ഹൈകോടതി തീരുമാനം.

ഹൈകോടതി 2013 ലും 2015ലും ഇറക്കിയ മാർഗ നിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു മജിസ്‌ട്രേറ്റിന്റെ നടപടി. കേസിന്റെ നിയമവശങ്ങൾ പരിശോധിക്കാതെ പ്രതികളെ വെറുതെ വിടുകയായിരുന്നുവെന്നാണ്​ കണ്ടെത്തിയിട്ടുള്ളത്​. മജിസ്ട്രേറ്റിന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമായതിനാലാണ് ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 397, 401 വകുപ്പുകള്‍ പ്രകാരം ഹൈക്കോടതി സ്വമേധയാ റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

മുതിർന്ന ഹൈകോടതി ജഡ്ജിമാരടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ്​ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ്​നടപടി. മജിസ്ട്രേറ്റിനെതിരെയുള്ള ആരോപണം ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ്.​കൊല്ലം ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈകോടതി റജിസ്റ്റാറും സമര്‍പ്പിച്ചത്​. ഈ റിപ്പോർട്ടുകൾ 2017 സെപ്തംബര്‍ 18ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം പരിശോധിക്കുകയും മജിസ്ട്രേറ്റ് നിയമവിരുദ്ധമായാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന് കണ്ടെത്തുകയുമായിരുന്നു. മജിസ്‌ട്രേറ്റിനെതിരെ അച്ചടക്ക നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്​.