LiveTV

Live

Kerala

കൊല്ലം അജിത്ത് അന്തരിച്ചു

കൊല്ലം അജിത്ത് അന്തരിച്ചു
Summary
ഉദരരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

നടൻ കൊല്ലം അജിത്ത് അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി അജിത്ത് ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരവും ഇന്ന് നടക്കും. 1983 ല്‍ പദ്‍മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് അജിത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അജിത്ത് അഭിനയിച്ചു.അഗ്നിപ്രവേശം എന്ന ചിത്രത്തിലൂടെ നായകനായും രംഗപ്രവേശം ചെയ്തു. 2012-ല്‍ പുറത്തിറങ്ങിയ അര്‍ദ്ധനാരിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

കൊല്ലം അജിത്ത് അന്തരിച്ചു

കഴിഞ്ഞ 35 വര്‍ഷമായി വില്ലന്‍ വേഷങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് കൊല്ലം അജിത്ത്. പകല്‍പോലെ, കോളിംഗ് ബെല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.