LiveTV

Live

Kerala

മധുവിന് അനന്തപുരിയുടെ ആദരം

മധുവിന് അനന്തപുരിയുടെ ആദരം
Summary
മുഖ്യമന്ത്രിയുള്‍പ്പെടെ ജനപ്രതിനിധികളും നടീ നടന്മാരും മധുവിന് ആശംസകള്‍ നേരാനെത്തി. 

മലയാള സിനിമയില്‍ 55 വര്‍ഷങ്ങള്‍ പിന്നിട്ട പ്രിയപ്പെട്ട നടന്‍ മധുവിന് തിരുവനന്തപുരത്തെ പൗരാവലിയുടെ സ്‌നേഹാദരം. മുഖ്യമന്ത്രിയുള്‍പ്പെടെ ജനപ്രതിനിധികളും നടീ നടന്മാരും മധുവിന് ആശംസകള്‍ നേരാനെത്തി.

85 ന്റെ വാര്‍ധക്യത്തിലും ചുറുചുറുക്കോടെ സിനിമയില്‍ സാന്നിധ്യം അറിയിക്കുന്ന നടന്‍ മധുവിനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയസിനിമാ മേഖലയുടെ പ്രൗഢമായ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മധുവിനൊപ്പമുള്ള സിനിമാ അനുഭവങ്ങള്‍ പങ്കുവെച്ച് നടി ശാരദയും ഇന്ദ്രന്‍സുമടക്കമുള്ളവര്‍. തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു മധു.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ്, ജെ സി ഡാനിയല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിനെത്തി.