LiveTV

Live

Kerala

ഡീസല്‍വില സര്‍വകാല റെക്കോഡില്‍

ഡീസല്‍വില സര്‍വകാല റെക്കോഡില്‍
Summary
നാല്​ വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ്​ ഇന്നത്തേത്​​.

തിരുവനന്തപുരത്ത്​ ഡീസൽ വില 70 രൂപ കടന്നു. 70.08 രൂപയാണ്​ ഡീസൽ വില. നാല്​ വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ്​ ഇന്നത്തേത്​​. ഡീസൽ വില ഇന്ന് 19 പൈസയാണ്​ ​ വർധിച്ചത്​ 77.63 രൂപയാണ്​ ഒരു ലിറ്റർ പെട്രോളി​​ന്‍റെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ്​ രൂപ മാത്രമായി ചുരുങ്ങി​. എണ്ണകമ്പനികൾ പ്രതിദിനം വില നിശ്​ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ്​ എണ്ണവിലയിൽ ക്രമാതീതമായ വർധനയുണ്ടായത്.