LiveTV

Live

Kerala

കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുകളുടെ നഗ്നത പ്രദര്‍ശിപ്പിച്ച് പൊലീസ്

കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുകളുടെ നഗ്നത പ്രദര്‍ശിപ്പിച്ച് പൊലീസ്
Summary
ആലപ്പുഴ സൌത്ത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും പിന്നില്‍ പൊലീസുകാരാണെന്നുമാണ് ആരോപണം

ആലപ്പുഴ സൌത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറ്‍ വ്യക്തിയുടെ നഗ്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സ്റ്റേഷനകത്തു നിന്ന് ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചതിനു പിന്നില്‍ പൊലീസ് തന്നെയെന്ന് ആരോപണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴ സൌത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെയുയും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് തന്നെ ചിത്രീകരിച്ചതോ, പൊലീസിന്റെ അനുവാദത്തോടെ മറ്റാരോ ചിത്രീകരിച്ചതോ ആയ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.