LiveTV

Live

Kerala

മലപ്പുറത്തെ ദേശീയപാതാ വികസനം; ആദ്യ ദിന സര്‍വേ പൂര്‍ത്തിയായി

മലപ്പുറത്തെ ദേശീയപാതാ വികസനം; ആദ്യ ദിന സര്‍വേ പൂര്‍ത്തിയായി
Summary
കുറ്റിപ്പുറം പാലം മുതല്‍ ജില്ലാ അതിര്‍ത്തിയായ ഇടിമുഴീക്കല്‍ വരെയുള്ള 54 കിലോമീറ്ററിലാണ് സര്‍വേ നടത്തുന്നത്

മലപ്പുറത്ത് ദേശീയപാതാ സ്ഥലമെടുപ്പിനുള്ള ആദ്യ ദിനത്തിലെ സര്‍വേ പൂര്‍ത്തിയായി. കുറ്റിപ്പുറം പാലം മുതലുള്ള ഇരുനൂറ് മീറ്ററാണ് അടയാളപ്പെടുത്തിയത്. സര്‍വേ തടയാനെത്തിയ ദേശീയപാത സമരസമിതി പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കുറ്റിപ്പുറം പാലം മുതല്‍ ജില്ലാ അതിര്‍ത്തിയായ ഇടിമുഴീക്കല്‍ വരെയുള്ള 54 കിലോമീറ്ററിലാണ് സര്‍വേ നടത്തുന്നത്. കനത്ത പോലീസ് സുരക്ഷയില്‍

രാവിലെ ഒന്‍പതിന് സര്‍വേ ആരംഭിച്ചു. അരമണിക്കൂര്‍ കഴിഞ്ഞതോടെ ദേശീയപാത സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഒരുമണിയോടെ ആദ്യ ദിനത്തിലെ സര്‍വേ പൂര്‍ത്തിയായി. കുറ്റിപ്പുറം പാലം മുതല്‍ 200 മീറ്റര്‍ ദൂരം അളന്ന് കല്ല് പാകി മാര്‍ക് ചെയ്തു. റോഡിന്‍റെ മധ്യത്തില്‍ നിന്നും ഇരുവശത്തേക്കും 22.5 മീറ്ററാണ് അടയാളപ്പെടുത്തിയത്. സര്‍വേ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും. ദേശീയപാതയുടെ അലൈന്‍മെന്‍റില്‍ മാറ്റമുണ്ടാകില്ലെന്ന് ജില്ലാകളക്ടര്‍ അമിത് മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.