LiveTV

Live

Kerala

'ഭരണകൂടങ്ങൾ പരിസ്ഥിതിയുടെ ആരാച്ചാരാകുമ്പോൾ പാവം മനുഷ്യരെന്തു ചെയ്യും?' ഫേസ്ബുക്ക് പോസ്റ്റുമായി കവി വീരാന്‍കുട്ടി

'ഭരണകൂടങ്ങൾ പരിസ്ഥിതിയുടെ ആരാച്ചാരാകുമ്പോൾ പാവം മനുഷ്യരെന്തു ചെയ്യും?' ഫേസ്ബുക്ക് പോസ്റ്റുമായി കവി വീരാന്‍കുട്ടി
Summary
വികസനം വരുമ്പോള്‍ പരിസ്ഥിതി നശിക്കുന്നതിന്റെ നേര്‍ക്കാഴ്ച തന്റെ ഗ്രാമത്തിന്റെ അവസ്ഥയിലൂടെ വിവരിക്കുകയാണ് കവിയും അധ്യാപകനുമായ വീരാന്‍കുട്ടി മാഷ്.

''ജപ്പാൻ കുടിവെള്ള പദ്ധതി വരുമ്പോൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പറഞ്ഞത് നല്ലതിനാണ് എന്നാണ്. കുടിവെള്ള പൈപ്പുവന്നു. അതിനു സുരക്ഷയായി മീതെ റോഡും വന്നു. അതോടെ ആ ഇരിപ്പൂ നെൽവയലിൽ കൃഷി അസാദ്ധ്യമായി. വയൽ നികത്താൻ കാത്തിരുന്നവർക്കു സൌകര്യവുമായി. ഇന്നാ സ്ഥലം വയലാണെന്നുപോലും തോന്നില്ല...'' വികസനം വരുമ്പോള്‍ പരിസ്ഥിതി നശിക്കുന്നതിന്റെ നേര്‍ക്കാഴ്ച തന്റെ ഗ്രാമത്തിന്റെ അവസ്ഥയിലൂടെ വിവരിക്കുകയാണ് കവിയും അധ്യാപകനുമായ വീരാന്‍കുട്ടി മാഷ്.

'ഭരണകൂടങ്ങൾ പരിസ്ഥിതിയുടെ ആരാച്ചാരാകുമ്പോൾ പാവം മനുഷ്യരെന്തു ചെയ്യും?' ഫേസ്ബുക്ക് പോസ്റ്റുമായി കവി വീരാന്‍കുട്ടി

തന്റെ തറവാട് വീടിനു താഴെകൂടി കടന്നു പോകുന്ന ആയിരക്കണക്കിന് എക്കർ വരുന്ന വേട്ടുണ്ട-കൊല്ലനാരിത്താഴ-പുന്നോറൻകണ്ടി വയൽനിരയുടെ ഇന്നത്തെ അവസ്ഥയാണ് വീരാന്‍കുട്ടി മാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുവെക്കുന്നത്. വികസനം തകർത്ത തങ്ങളുടെ നാടിന്റെ അവശേഷിക്കുന്ന എക അടയാളം ഇനി ചെങ്ങോടുമലയാണെന്നും അതും ഖനനസംഘത്തിന്റെ കയ്യിലായിരിക്കുന്നതായും മാഷ് പറയുന്നു. ഗെയിൽ പൈപ്പും ഇതുപോലെ നൂറുകണക്കിന് ഹെക്ടർ വയൽ നശിപ്പിച്ചാണ് തൊട്ടടുത്ത പ്രദേശം വഴി കടന്നു പോകുന്നതെന്ന ആകുലതയും വീരാന്‍കുട്ടി മാഷ് പങ്കുവെക്കുന്നു. മൂലധന ശക്തികൾക്കു കൂട്ടുനിന്നും സ്വന്തം നിലയിലും ഭരണകൂടങ്ങൾ പരിസ്ഥിതിയുടെ ആരാച്ചാരാകുമ്പോൾ പാവം മനുഷ്യർ എന്തു ചെയ്യുമെന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വയലുകൾക്കു നടുവിലൂടെ 'വികസനം' വന്നതിന്റെ രക്തസാക്ഷികളാണു ആയിരക്കണക്കിനു എക്കർ വരുന്ന,എന്റെ തറവാട് വീടിനു താഴെകൂടി കടന്നു പോകുന്ന വേട്ടുണ്ട-കൊല്ലനാരിത്താഴ-പുന്നോറൻകണ്ടി വയൽനിര.ജപ്പാൻ കുടിവെള്ള പദ്ധതി വരുമ്പോൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പറഞ്ഞത് നല്ലതിനാണ് എന്നാണ്.കുടിവെള്ള പൈപ്പുവന്നു.അതിനു സുരക്ഷയായി മീതെ റോഡും വന്നു. അതോടെ ആ ഇരിപ്പൂ നെൽവയലിൽ കൃഷി അസാദ്ധ്യമായി.വയൽ നികത്താൻ കാത്തിരുന്നവർക്കു സൌകര്യവുമായി. ഇന്നാ സ്ഥലം വയലാണെന്നുപോലും തോന്നില്ല. ഗൈൽ പപ്പും ഇതുപോലെ നൂറുകണക്കിനു ഹെക്റ്റർ വയൽ നശിപ്പിച്ചാണു തൊട്ടടുത്ത പ്രദേശം വഴി കടന്നു പോകുന്നത്.വികസനം തകർത്ത ഞങ്ങളുടെ നാടിന്റെ അവശേഷിക്കുന്ന എക അടയാളമാണു ചെങ്ങോടുമല.അതും ഖനനസംഘത്തിന്റെ കയ്യിലായിരിക്കുന്നു. ആരും ഒന്നും പറയരുത്. വികസനം വരാതായി പോയാലോ? മൂലധന ശക്തികൾക്കു കൂട്ടുനിന്നും സ്വന്തം നിലയിലും ഭരണകൂടങ്ങൾ പരിസ്ഥിതിയുടെ ആരാച്ചാരാകുമ്പോൾ പാവം മനുഷ്യർ എന്തു ചെയ്യും? (കൊല്ലനാരി താഴെ വയലിന്റെ ഇപ്പോഴത്തെ ചിത്രം അശോകൻ ലീഫ് പകർത്തിയത്)