LiveTV

Live

Kerala

കെവിഎം സമരം തുടരുന്നു; സമരം നിര്‍ത്തില്ലെന്ന് നഴ്സുമാര്‍

കെവിഎം സമരം തുടരുന്നു; സമരം നിര്‍ത്തില്ലെന്ന് നഴ്സുമാര്‍
Summary
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സ്മാരുടെ സമരം ശക്തമാക്കാന്‍ തീരുമാനം. കഴിഞ്ഞദിവസം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരജായപ്പെട്ട സാഹചര്യത്തിലാണ്

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സ്മാരുടെ സമരം ശക്തമാക്കാന്‍ തീരുമാനം. കഴിഞ്ഞദിവസം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരജായപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. യു എന്‍ എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം അഞ്ചാം ദിവസത്തിലെത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ജിജി ജേക്കബിന്റെ നിലപാട്.

കഴിഞ്ഞ ദിവസത്തെ ഒത്തു തീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ തീരുമാനം. യു എന്‍ എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം അഞ്ചാം ദിവസത്തിലെത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ജിജി ജേക്കബിന്റെ നിലപാട്.

സമരം ചെയ്യുന്ന ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറാവത്തിനെത്തുടര്‍ന്നാണ് ചേര്‍ത്തല കെ വി എം ആശുപത്രി സമരത്തിന്റെ ഒത്തു തീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടത്. ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിച്ച നഴ്സുമാരെ തിരിച്ചെടുക്കാനാവില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. എന്നാല്‍ നിയമപ്രകാരമുള്ള ശമ്പളം നല്‍‍കുകയും ജീവനക്കാരെ തിരിച്ചെടുക്കുകയും ചെയ്യാതെ സമരമവസാനിപ്പിക്കില്ലെന്നാണ് നഴ്സുമാര്‍ പറയുന്നത്.

ഇതിനിടെ സാമ്പത്തിക പ്രതിസന്ധി മൂലം എഞ്ചിനീയറിംഗ് കോളേജ് പൂട്ടി ഡന്റല്‍ കോളേജ് ആരംഭിക്കാനുള്ള കെ വി എം മാനേജ്മെന്റിന്റെ നീക്കവും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.