LiveTV

Live

Kerala

"പ്രിയ ചങ്ങാതി, കഞ്ഞി വിളമ്പി തന്ന ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല"

"പ്രിയ ചങ്ങാതി, കഞ്ഞി വിളമ്പി തന്ന ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല"
Summary
സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേകം ഇരിപ്പിടം ഒരുക്കി തന്നെന്നായിരുന്നു പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേകം ഇരിപ്പിടം ഒരുക്കി തന്നെന്നായിരുന്നു പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനു മറുപടിയായാണ് നിങ്ങള്‍ക്ക് കഞ്ഞി വിളമ്പി തന്ന ഞാനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്ന് ജയന്‍ വ്യക്തമാക്കിയിരിക്കുന്നത്.

'രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ' എന്നിങ്ങനെ പോകുന്നു പ്രതീഷിന്റെ പോസ്റ്റ്. ഭക്ഷണത്തില്‍ പോലും വര്‍ഗ്ഗീയത കലര്‍ത്തുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പ്രതീഷിന്റെ പോസ്റ്റിനെതിരെ ജനകീയ ഭക്ഷണശാലയായ സ്‌നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ജനകീയ ഭക്ഷണശാലയില്‍ വന്നതിനും എഫ്ബിയില്‍ കുറിച്ചതിനും നന്ദി പറയുന്ന ജയന്‍ തോമസ് ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും രക്തം വീഴാത്ത കാലത്തിനെ കാംക്ഷിക്കുന്നനെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.