LiveTV

Live

Kerala

മതവിദ്വേഷത്തിന് കേസെടുത്ത ശശികലയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം

മതവിദ്വേഷത്തിന് കേസെടുത്ത ശശികലയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം
Summary
മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നതും അതിന്‍റെ പേരില്‍ കേസെടുക്കുന്നതുമൊക്കെ കേരളത്തില്‍ അത്ര പുതുമയുള്ള കാര്യമല്ല

മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നതും അതിന്‍റെ പേരില്‍ കേസെടുക്കുന്നതുമൊക്കെ കേരളത്തില്‍ അത്ര പുതുമയുള്ള കാര്യമല്ല. മതവിദ്വേഷത്തിന് കേസെടുത്തവരില്‍ മുമ്പ് ഷംസുദ്ദീന്‍ പാലത്തും ഇപ്പോള്‍ എംഎം അക്ബറുമൊക്കെ അറസ്റ്റിലാകുമ്പോഴും സമാന കേസില്‍ ഉള്‍പ്പെട്ട ശശികല ടീച്ചര്‍ മാത്രം പുറത്തുനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വന്നിട്ടുമുണ്ട്. ഇന്ന് നിയമസഭയില്‍, മതവിദ്വേഷത്തിന് കേസെടുത്ത ശശികലയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. ശശികലക്കെതിരെ കേസുണ്ടോയെന്നതായിരുന്നു ചോദ്യമെന്നും അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.