LiveTV

Live

Kerala

കാസര്‍കോട് കാണാതായ വിദ്യാര്‍ഥി മരിച്ച നിലയില്‍

കാസര്‍കോട് കാണാതായ വിദ്യാര്‍ഥി മരിച്ച നിലയില്‍
Summary
കാസര്‍കോട് കളനാട് റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ഥി ജാസിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാസര്‍കോട് കളനാട് റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒന്നാം തീയതി മുതല്‍ ജാസിമിനെ കാണാതായിരുന്നു. സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നെ കാണാതാവുകയായിരുന്നു. മാങ്ങട്ടെ ജാഫർ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ജാസിം.