LiveTV

Live

Kerala

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Summary
സിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട്മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീറാണ് മരിച്ചത്. സിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ മണ്ണാര്‍ക്കാട് കോടതിപടിയിലെ സഫീറിന്‍റെ തുണിക്കടയിലെത്തിയ മൂന്നംഗ സംഘം സഫീറിനെ കുത്തുകയായിരുന്നു. ഉടന്‍തനെ വട്ടംന്പലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മണ്ണാര്‍ക്കാട് കുന്തിപ്പുഴ ഡിവിഷനിലെ ലീഗ് കൌണ്‍സിലര്‍ സിറാജുദ്ദീന്‍റെ മകനാണ് സഫീര്‍.

ഗുണ്ടാസംഘമാണ് സഫീറിനെ കൊലപെടുത്തിയതെന്നും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍ക്കുന്നത് സിപിഐയാണെന്നും മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. സഫീറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ പാലക്കാട് -മണ്ണാര്‍ക്കാട് ഹൈവേ ഉപരോധിച്ചു. ഇന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഐക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.ഇതിന് മുമ്പും മണ്ണാര്‍ക്കാട് ലീഗ്-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം സംസ്ക്കരിക്കും.