LiveTV

Live

Kerala

കുമ്മനത്തിന്റെ കൈ കെട്ടിയുള്ള പ്രതിഷേധത്തിന് ട്രോള്‍പൂരം

കുമ്മനത്തിന്റെ കൈ കെട്ടിയുള്ള പ്രതിഷേധത്തിന് ട്രോള്‍പൂരം
Summary
മധുവിനെ ജനക്കൂട്ടം കെട്ടിയിട്ടത് പോലെ കൈകള്‍ കെട്ടി നില്‍ക്കുന്ന കുമ്മനത്തിന്റെ ഫോട്ടോയാണ് ട്രോളിങ്ങിനിരയായത്.

മധുവിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. മധുവിനെ ജനക്കൂട്ടം കെട്ടിയിട്ടത് പോലെ കൈകള്‍ കെട്ടി നില്‍ക്കുന്ന കുമ്മനത്തിന്റെ ഫോട്ടോയാണ് ട്രോളിങ്ങിനിരയായത്.

മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതികരണങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ മത്സരിക്കുന്നതിനിടെയാണ് ഒരു അടാറ് വെറൈറ്റിയുമായി കുമ്മനമെത്തിയത്. മധുവിനെ നാട്ടുകൂട്ടം കെട്ടിയത് പോലെ ഒരു തുണി കൊണ്ട് തന്റെയും കൈകള്‍ കെട്ടി നില്‍ക്കുന്നതാണ് പടം. ഐ സപ്പോര്‍ട്ട് കേരളാ ആദിവാസീസ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലാണ് പടം വന്നത്. എല്ലാവരുമറിയിട്ടെ തന്റെ ക്രിയേറ്റിവിറ്റി എന്നുദ്ദേശിച്ചായിരിക്കണം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഗവര്‍ണറെയുമൊക്കെ ടാഗ് ചെയ്താണ് പടമിട്ടിരിക്കുന്നത്. കെട്ടാനുപയോഗിച്ച തുണിയുടെ നിറം മാറി വേറെയൊരു ചിത്രവും കൂടി പ്രത്യക്ഷപ്പെട്ടതോടെ പിന്നെ ട്രോളന്മാര്‍ നിരത്തിലിറങ്ങി. ആ തുണി എടുത്തു മരം കൂട്ടി കെട്ടിയിരുന്നെങ്കിൽ ഈ നാട് നന്നായിരുന്നുവെന്നായിരുന്നു കമന്റുകളിലൊന്ന്. കൊല്ലപ്പെട്ട വ്യക്തിയെ അപമാനിച്ചതിന് കുമ്മനത്തിനെതിരെ കേസെടുക്കണമെന്ന തരത്തിലുള്ള ഗൌരവ കമന്റുകളും കൂടിയെത്തിയതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍ കുമ്മനം.

കുമ്മനത്തിന്റെ കൈ കെട്ടിയുള്ള പ്രതിഷേധത്തിന് ട്രോള്‍പൂരം
കുമ്മനത്തിന്റെ കൈ കെട്ടിയുള്ള പ്രതിഷേധത്തിന് ട്രോള്‍പൂരം